കാലാവസ്ഥ
∙ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്. ∙പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
കട്ടപ്പന കമ്പോളം
ഏലം: 2500-2650
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 232
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250, ചുക്ക്: 250
ഗ്രാമ്പൂ: 825, ജാതിക്ക: 350
ജാതിപത്രി: 1500-2050
അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും തൊഴിൽ അവസരം
തൊടുപുഴ∙ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ആവിഷ്കരിച്ച സമ്പൂർണ ജോബ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സൗജന്യമായി സ്നാക്സ് എത്തിച്ചുനൽകിക്കൊണ്ട് സ്വയം തൊഴിൽ എടുക്കുന്നതിന് പ്രാപ്തരാക്കുന്നു.
അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിൽ നിർമിക്കുന്ന ഉൽപന്നങ്ങളാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസം 500 മുതൽ 1000 രൂപ വരെ വേതനം ലഭിക്കും. പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.
അപേക്ഷകൾ 24ന് വൈകിട്ട് 5നു മുൻപ് അസോസിയേഷന്റെ ഇമെയിലിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെ ഉടൻ വിളിക്കുകയോ ചെയ്യുക.
9809921065.
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്
തൊടുപുഴ∙ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് 10ന് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.
റേഷൻ കാർഡ് അപേക്ഷ
പീരുമേട്∙ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡുകൾക്ക് അപേക്ഷ നൽകാനുള്ള തീയതി 28 വരെ നീട്ടിയതായി താലൂക്ക് സപ്ലൈ ഓഫിസർ എം.ഗണേശൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

