കൊച്ചി ∙ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂറ്റാണ്ടിന്റെ പെരുമ പേറുന്ന എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങൾക്കായി ഒരുങ്ങി. 24ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ കോളജ് സജ്ജമായിരിക്കുകയാണ്.
പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കോളജ് അധികൃതർ അറിയിച്ചു.
12.10ന് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 1632 പേർക്കാണു പ്രവേശനം.
ഇതിൽ 839 വിദ്യാർഥികൾ, 220 എൻഎസ്എസ്-എൻസിസി വൊളന്റിയർമാർ, 225 അധ്യാപകർ, 200ൽ അധികം വിവിഐപികൾ എന്നിവർ ഉൾപ്പെടുന്നു. വാഹനങ്ങൾക്ക് സിഎസ്ഐ പള്ളി വളപ്പ് (മാധ്യമപ്രവർത്തകർ), കെടിഡിസി വളപ്പ് (സർക്കാർ ഉദ്യോഗസ്ഥർ), എറണാകുളത്തപ്പൻ ഗ്രൗണ്ട് (മറ്റു ക്ഷണിക്കപ്പെട്ട
അതിഥികൾ) എന്നിവിടങ്ങളിലാണു പാർക്കിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
രാഷ്ട്രപതിക്കുള്ള സ്നേഹോപഹാരമായി ഒഡീഷയുടെ പാരമ്പര്യ കലാരൂപമായ ‘പട്ടചിത്ര’, ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നുള്ള ലോകപ്രശസ്തമായ ‘പട്ടോള’ വസ്ത്രം, ‘ബാഗ് ബക്കർ’ എന്ന പുരാതന ഇന്ത്യൻ കായികവിനോദം’ എന്നിവയാണു തയാറാക്കിയിരിക്കുന്നത്. കൊച്ചിരാജ്യത്തെ ആദ്യ വനിതാ കലാലയമായി 1925ൽ കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്യാസിനി സമൂഹം സ്ഥാപിച്ച സെന്റ് തെരേസാസ് കോളജ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വലുതാണ്.
41 വിദ്യാർഥികളുമായി ആരംഭിച്ച കോളജിൽ 100 വർഷം കഴിയുമ്പോൾ 25 ഡിപാർട്മെന്റുകളിലായി 4263 വിദ്യാർഥിനികളാണു പഠിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

