നെടുങ്കണ്ടം∙ കനത്ത മഴയിൽ കല്ലുകൾ വീണ് പിഎംഎവൈ പദ്ധതിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. നെടുങ്കണ്ടം- മഞ്ചനമെട്ട് ചെറുകുന്നേൽ രമേശന്റെ വീടാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് ഇളകി വീണ കല്ലുകൾ നിർമാണത്തിലിരുന്ന വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
വീടിന്റെ കട്ടളയും ജനലും ഉൾപ്പെടെ ഇളകിപ്പോയി.
ഷെഡിലാണ് രമേശനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഇപ്പോൾ താമസിക്കുന്നത്. ആകെ 4 ലക്ഷം രൂപയാണ് വീടിനായി അനുവദിക്കുന്നത്. 2 തവണകളായി 1,51,000 രൂപ മാത്രമാണ് ലഭിച്ചത്.
ഒട്ടേറെപ്പേരിൽനിന്ന് കടം വാങ്ങിയും മറ്റുമാണ് വീട് നിർമാണം പുരോഗമിക്കുന്നതെന്ന് രമേശൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

