തലയോലപ്പറമ്പ് ∙ വെള്ളൂർ – കല്ലുവേലിൽ റെയിൽവേ ഗേറ്റ് മാറ്റി നിർമിച്ച അടിപ്പാത മഴ വെള്ളവും ചെളിയും നിറഞ്ഞു യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിൽ നിന്നും കെപിപിഎൽ, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് പോകുന്ന വഴിയിലാണു ചെളിവെള്ളം നിറഞ്ഞു കിടക്കുന്നത്. പമ്പിങ് സംവിധാനം തകരാറിലായതാണ് ഗതാഗത പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. റബർ പാർക്കിലേക്കുള്ള മണ്ണ് ടിപ്പർ ലോറികളിൽ കൊണ്ടുപോകുമ്പോൾ വീണ് കെട്ടിക്കിടക്കുന്ന വെള്ളവുമായി ചേർന്ന് ചെളിയാവുന്നു.
ഇത് വെള്ളം പമ്പ് ചെയ്തു കളയുന്നതിന് നിർമിച്ച കിണറ്റിൽ നിറഞ്ഞാണ് പമ്പിങ് സംവിധാനം തകരാറിലാകുന്നത്.
അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും യാത്രക്കാരുടെ ജീവനു ഭീഷണിയായി മാറിയ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല. മലിന ജലം കെട്ടിക്കിടന്ന് മാരക രോഗങ്ങൾ പിടിപെടുന്നു. നടന്നു പോലും പോകാൻ പറ്റാത്ത തരത്തിൽ ഈ വഴി മാറിയിരിക്കുകയാണ്.
ഇന്നലെ ബൈക്ക് യാത്രക്കാരനു ചെളിയിൽ തെന്നിവീണ് പരുക്ക് പറ്റിയിരുന്നു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാത്ത പക്ഷം ഇതുവഴി പൂഴി മണ്ണുമായി വരുന്ന വാഹനങ്ങൾ തടഞ്ഞിട്ട് പ്രതിഷേധിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. സി.ജി.ബിനു, സജി കെ.കുര്യാക്കോസ്, ജയേഷ് മാമ്പള്ളിൽ, സിന്ധു ബിനോയ്, പി.ടി.വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

