തലയോലപ്പറമ്പ് ∙ മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടത്ത് കിണർ ഇടിഞ്ഞു. ചിറേക്കടവിൽ തൈപ്പടവിൽ ടി.എസ്.മധുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
രണ്ടടി ഉയരമുള്ള ആൾമറയും ഒരടി വീതമുള്ള 12 റിങ്ങുകളും പൂർണമായും താഴ്ന്നു പോയി. ഇന്നലെ പുലർച്ചെയാണ് വീട്ടുകാർ അറിഞ്ഞത്.
തിങ്കളാഴ്ച രാത്രി ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ശബ്ദം ഒന്നും കേട്ടില്ല.
ഏകദേശം 20 വർഷത്തോളമായി ഉപയോഗിച്ചിരുന്ന കിണറാണിത്. റിങ് ഇടിഞ്ഞു കിണറ്റിൽ വീണതോടെ വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന പൈപ്പും നശിച്ചു.
കിണർ ഇടിഞ്ഞു താഴാനുള്ള കാരണം വ്യക്തമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

