ചെന്നിത്തല ∙ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയുടെ അമ്മ എൻ.ദേവകിയമ്മയാണ് കോട്ടൂർ കിഴക്കേതിൽ വീട്ടിൽനിന്ന് ആദ്യം ജനപ്രതിനിധിയായത്. 1981–’86 കാലത്ത് ദേവകിയമ്മ ചെന്നിത്തല– തൃപ്പെരുന്തുറ പഞ്ചായത്തംഗമായി.
അന്നത്തെ പത്താം വാർഡിന്റെ പ്രതിനിധിയായിരുന്നു അവർ. തൃപ്പെരുന്തുറയിലെ കുളം നികത്തി അവിടെ വില്ലേജ് ഓഫിസ് നിർമിക്കാൻ ദേവകിയമ്മ മുൻകൈയെടുത്തു.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രമേശ് അംഗമായിരിക്കുമ്പോഴാണ് ദേവകിയമ്മ മകൾ വിജയലക്ഷ്മിയുടെ തിരുവനന്തപുരം പെരുന്താന്നിയിലെ വീട്ടിലേക്കു താമസം മാറ്റിയത്.
അതുവരെ ചെന്നിത്തലയിലെ വീട്ടിൽ നിറഞ്ഞ ചിരിയുമായി എല്ലാവർക്കും സ്നേഹം വിളമ്പി ആ അമ്മയുണ്ടായിരുന്നു. രമേശിന്റെ സംഘടനാ ജീവിതത്തിൽ ഉടനീളം ആതിഥേയയായും അമ്മ നിറഞ്ഞുനിന്നു.
താൻ രാഷ്ട്രീയക്കാരനായി വളർന്നതിനു പിന്നിൽ അമ്മയുടെ പിന്തുണയും പ്രോത്സാഹനവും ആയിരുന്നെന്നു രമേശ് എപ്പോഴും അനുസ്മരിച്ചിരുന്നു.
മരണവിവരം അറിഞ്ഞതു മുതൽ ചെന്നിത്തലയിലെ വീട്ടിലേക്കു ജനപ്രവാഹമായിരുന്നു. രാഷ്ട്രീയ നേതാക്കളായ പി.ജെ.കുര്യൻ, പി.സി.ചാക്കോ, കെ.സി.ജോസഫ്, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, സി.പി.ജോൺ, വി.ടി.ബൽറാം, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ബി.ബാബുപ്രസാദ്, എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, ചെറുകോൽ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര മുൻമന്ത്രി അനീഷ് അഹമ്മദ്, മറിയാമ്മ ഉമ്മൻ ചാണ്ടി, ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി റോണി വർഗീസ്, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ടി.ജെ.ആഞ്ചലോസ്, എം.മുരളി തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

