മുഹൂർത്ത വ്യാപാര വേളയിൽ സ്വർണ വില റെക്കോർഡില്‍ നിന്ന് താഴേയ്ക്കിറങ്ങി. ഇന്ന് രാവിലെ ഗ്രാമിന് 190 രൂപയുയർന്നത് 200 രൂപ താഴ്ന്ന് 11,970 രൂപയിലെത്തി.
പവന് 1,520 രൂപ കൂടിയത് 1600 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 11,970 രൂപയും പവന് 95,760 രൂപയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള വില.
ഏതാനും ദിവസങ്ങൾക്കു ശേഷം രാവിലെ റെക്കോർഡിൽ തിരിച്ചെത്തിയ സ്വർണമാണ് മുഹൂർത്ത വ്യാപാര വേളയ്ക്ക് തൊട്ട് മുമ്പ് ഇടിഞ്ഞത്.
18 കാരറ്റ് സ്വർണവില 155 രൂപ താഴ്ന്ന് ഗ്രാമിന് 9850 രൂപയായി. 14 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 7680 രൂപയാണ്.
വെള്ളിയുടെ വിലയിൽ ഉച്ചയ്ക്ക് ശേഷവും മാറ്റമുണ്ടായിട്ടില്ല, ഗ്രാമിന് 180 രൂപയായി തുടരുന്നു.
രാജ്യന്തര തലത്തിൽ നിക്ഷേപകർ വിറ്റ് ലാഭമെടുത്തതോടെ ഔൺസിന് 100 ഡോളറോളമാണ് ഇടിവുണ്ടായത്. ഒരവസരത്തിൽ 4360 ഡോളർ വരെ ഉയർന്ന വില പിന്നീട് 4254 ഡോളറായി താഴ്ന്നു, ഇതിന്റെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്.
ഈ ഉൽസവ സീസണിൽ മാത്രം സ്വർണവും വെള്ളിയും 40 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
മുഹൂർത്ത വ്യാപാരത്തോടനുബന്ധിച്ച് മള്‍ട്ടി കമോഡിറ്റി എക്സേചേഞ്ച് സ്വർണമുൾപ്പടെയുള്ള ലോഹങ്ങളുടെ അവധി വ്യാപാരത്തിലേർപ്പെട്ടിരുന്നു. തൽക്കാലം ഇടിഞ്ഞാലും സ്വർണത്തിന്റെയും വെള്ളിയുടെയും ഡിമാൻഡ് ശക്തമാണെന്ന് ഓൾ ഇന്ത്യ ജെം ആന്‍ഡ് ജൂവലറി പ്രമോഷൻ കൗൺസിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

