പെരുമ്പാവൂർ ∙ കൂവപ്പടി പഞ്ചായത്ത് 15–ാം വാർഡിലെ പ്രധാന സഞ്ചാര മാർഗമായ പട്ടാൽ -പാറ ഐമുറി റോഡ് ഗതാഗത യോഗ്യമല്ലാതായി. എംപി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു വർഷം മുൻപ് ആരംഭിച്ച പുനരുദ്ധാരണം പാതി വഴിയിൽ മുടങ്ങി. കാന നിർമാണം തുടങ്ങാത്തതിനാൽ കാടു പിടിച്ച് കിടക്കുകയാണ്.
മുനിസിപ്പൽ അതിർത്തിയിലുള്ള പാലം പുതുക്കിപ്പണിയുന്നതിനു മാസങ്ങൾക്കു മുൻപ് തുക അനുവദിച്ചു. എന്നാൽ പണി തുടങ്ങുന്ന ദിവസം ടെൻഡർ റദ്ദാക്കി.
ഇപ്പോൾ റോഡ് നിർമാണ പദ്ധതിയിലാണ് പാലം പണി ഉൾപ്പെടുത്തിയിരിക്കുന്നത്.
റോഡ് മുഴുവൻ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികരും രൂക്ഷമായ പൊടിശല്യം മൂലം റോഡരികിലുള്ള വീട്ടുകാരും ദുരിതത്തിലാണ്. പള്ളിമാലിപ്പടി പള്ളിക്ക് സമീപം രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടായിട്ടില്ല.
ജന പ്രതിനിധികളും റോഡിന്റെ കരാറുകരനും വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. മുടക്കുഴ പഞ്ചായത്തിൽ നിന്നുള്ള യാത്രക്കാരുടെ വാഹനങ്ങളും പെരുമ്പാവൂർ പരിസരത്തുള്ള സ്കൂളുകളിലെ വാഹനങ്ങളും കടന്ന് പോകുന്ന പ്രധാന റോഡാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

