പുല്ലുവഴിയിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കീഴില്ലം തായിക്കരച്ചിറ പാറക്കാട്ടുകുടു വീട്ടിൽ നിബിൻ (38) എന്നയാളെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
23-ാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുല്ലുവഴിയിലെ ബാറിൽ വെച്ച് അനന്തകൃഷ്ണൻ എന്നയാളെ നിബിൻ സ്റ്റീൽ ജഗ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എസ്ഐ എൽദോ പോൾ, സീനിയർ സിപിഒമാരായ അരുൺ.കെ.കരുൺ, റഷീദ്, കെ.എ.നൗഫൽ, ദീപക് കുഞ്ഞപ്പൻ, ജിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

