നാരങ്ങാനം ∙ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കാനിരിക്കെ വികസന സദസ്സ് എന്ന പേരിൽ നടത്തിയ പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചു. കഴിഞ്ഞ നാല് വർഷമായി പദ്ധതി തുക വെട്ടിക്കുറച്ചതു മൂലം ഡിപിസി അംഗീകരിച്ച പദ്ധതികൾ പോലും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും പോലും നടത്താൻ കഴിഞ്ഞിട്ടില്ല. എടുത്തു പറയാൻ ഒരു വികസന നേട്ടങ്ങളും ഇല്ലെങ്കിലും ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തിയ ധൂർത്ത് സദസ്സ് ആയതിനാലാണ് യുഡിഎഫ് പരിപാടി ബഹിഷ്കരിച്ചതെന്ന് പാർലമെന്ററി പാർട്ടി ലീഡർ ഫിലിപ് അഞ്ചാനിയും ഗ്രാമ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.ആർ.രമേശും അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]