പൂച്ചാക്കൽ ∙ ശിഷ്യന്റെ ശതാഭിഷേക ആഘോഷത്തിന് ഉദ്ഘാടകനായി നവതി നിറവിലെത്തിയ അധ്യാപകൻ. ഗുരുശിഷ്യ ബന്ധങ്ങളുടെ ആഴവും അനുഭവങ്ങളും വിളിച്ചോതി കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുലിന്റെ ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി.
വി. മുരളീധരമേനോനാണ് എൺപത്തിനാലുകാരനായ ശിഷ്യന്റെ ശതാഭിഷേകച്ചടങ്ങിൽ ഉദ്ഘാടകനായത്.
1964–1966 കാലഘട്ടത്തിൽ മട്ടാഞ്ചേരി ടിഡിബിടിഎഎസിൽ അധ്യാപക പരിശീലന ക്ലാസിൽ ഷാഹുലിന്റെ അധ്യാപകനായിരുന്നു മുരളീധരമേനോൻ.
അക്കാലത്തെ ഓർമകൾ അദ്ദേഹം പങ്കിട്ടു. ഷാഹുലിന്റെ ശിഷ്യരുടെയും സഹപ്രവർത്തകരുടെയും സംഗമമായിരുന്നു ‘ഓർമച്ചെരാതുകൾ’ വേദി. ഡോ.
പ്രദീപ് കൂടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡോ.
ആർ.വി. രാംലാൽ, ഗിരീഷ് പാണാവള്ളി, സണ്ണി മാധവൻ, ജയദേവൻ കൂടയ്ക്കൽ, പൂച്ചാക്കൽ ബാബു, ഹരികുമാർ കണിച്ചുകുളങ്ങര, സദാനന്ദൻ പാണാവള്ളി, സുനിൽ പള്ളിപ്പുറം, ഗൗതമൻ തുറവൂർ, ആർ.കെ.
തയ്യിൽ, പൂച്ചാക്കൽ സുലൈമാൻ, ആർ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കലാകാരൻമാരുടെ സംഗമവും നടന്നു.
ഇന്നു രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നാടക പ്രവർത്തക സംഗമം ‘അരങ്ങും അണിയറയും’ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി കൺവീനർ ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിക്കും.
പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ ഉദ്ഘാടനവും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്ലസ്ടു പരീക്ഷയിൽ മലയാളത്തിന് കൂടുതൽ മാർക്ക് നേടിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും.
തുടർന്ന് നാടക പ്രവർത്തകരും കലാകാരന്മാരും അനുഭവങ്ങൾ പങ്കുവയ്ക്കും. നാടക ഗാനാലാപനവും നടക്കും.
പലസ്തീൻ ഐക്യദാർഢ്യവുമായി ഏകപാത്ര നാടകം ‘മഖ്ബറ’ ജിഷ അഭിനയ അവതരിപ്പിക്കും.
3ന് ‘ആദരപൂർവം’ സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിക്കും. ഷാഹുലിനുള്ള പൗരാവലിയുടെ ആദരം മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കും.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തും. ഷാഹുലുമായി ചേർന്ന് 75 നാടകങ്ങൾ ഒരുക്കിയ സുന്ദരൻ കല്ലായിയെ മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.
ജോഷ്വ ആദരിക്കും. ഷാഹുലിന്റെ മറുമൊഴി, തുടർന്ന് ആലപ്പി രമണന്റെ കഥാപ്രസംഗം– എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘പ്രേമശിൽപി’.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

