കൊച്ചി ∙ലിസ്റ്റിങ്ങിൽ വമ്പൻ കുതിപ്പു നടത്തിയ എൽജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ ആദ്യദിനം നിക്ഷേപകർ തിരക്കുകൂട്ടിയപ്പോൾ അബദ്ധത്തിലും തിടുക്കത്തിലും ചിലർ വാങ്ങിയത് കോയമ്പത്തൂർ ആസ്ഥാനമായ എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രദേഴ്സ് കമ്പനിയുടെ ഓഹരികൾ.
എൽജി ഇലക്ട്രോണിക്സ് ഇന്ത്യ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി 50% പ്രീമിയത്തിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഓഫർ പ്രൈസ് 1,140 രൂപ ആയിരുന്നെങ്കിൽ ഓഹരിയുടെ ലിസ്റ്റിങ് പ്രൈസ് 1710 രൂപയിലെത്തി.
എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രദേഴ്സ് വാഹനഘടക നിർമാതാക്കളാണ്.
കമ്പനിയുടെ വിപണി മൂല്യം ഏതാണ്ട് 4,372 കോടി മാത്രം. അതേസമയം, എൽജി ഇലക്ട്രോണിക്സിന്റെ ആദ്യ ദിന വിപണി മൂല്യമാകട്ടെ 1,14,223 കോടി രൂപയും.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും എൻഎസ്ഇയിലും കൂടി പ്രതിദിനം ശരാശരി 4700 ഓഹരികൾ വാങ്ങിയിരുന്ന സ്ഥാനത്ത് എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രദേഴ്സിന്റെ 43,000 ഓഹരികളുടെ വാങ്ങലാണ് നടന്നത്.
ഇതോടെ തലേദിവസം 1390 രൂപയ്ക്ക് ക്ലോസ് ചെയ്ത ഓഹരി 15% നേട്ടത്തിൽ 1600 വരെയെത്തി. എന്നാൽ അബദ്ധം മനസ്സിലാക്കി ഓഹരികൾ വിൽക്കാൻ തുടങ്ങിയതോടെ വില 1362.60ലേക്കു വീണു.
വിപണിയിലെ ആദ്യ ദിവസം മത്സരിച്ചുള്ള ലാഭമെടുപ്പും വാങ്ങലുമാണ് എൽജി ഇലക്ട്രോണിക്സ് ഓഹരിയിൽ നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

