കണ്ണൂർ ∙ പഴയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റ നാലാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു. ഒഡിഷ സ്വദേശി ജിതേന്ദ്ര ബെഹ്റ (31) ആണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്. പൊള്ളലേറ്റ മൂന്നു പേർ നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഗ്യാസ് അടുപ്പിൽ നിന്ന് പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റത്.
ഒഡീഷ കുർദ് സ്വദേശികളായ ശിവ ബെഹറ (35), സുഭാഷ് ബെഹറ (53), നിഗം ബെഹറ (40), എന്നിവരാണ് നേരത്തെ ചികിത്സയിലിരിക്കെ മരിച്ചത്.
പഴയങ്ങാടി ഹാർബറിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് അപകടമുണ്ടായത്. രാവിലെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇവർ താമസിച്ചിരുന്ന മുറിയിൽ തീ ആളിക്കത്തുകയായിരുന്നു.
രാത്രിയിൽ ഗ്യാസ് അടുപ്പിൽ നിന്ന് ഗ്യാസ് ചോർന്ന് മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുറിയിൽ തീ ആളിക്കത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ മരിച്ച മൂന്നുപേരുടേയും മൃതദേഹങ്ങൾ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

