കുറ്റിക്കോൽ ∙ ബേത്തൂർപാറയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിയുമായി പോവുകയായിരുന്ന കാർ അപകടത്തിൽപെട്ടു വിദ്യാർഥിനി മരിച്ചു. ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ കെ.സി.മഹിമയാണു (20) മരിച്ചത്.
കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ബിഎസ്സി നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിനിയാണ്.
ബുധൻ രാവിലെയാണു സംഭവം. അമ്മ വനജയും ഏകസഹോദരൻ മഹേഷും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ, കാർ ബേത്തൂർപാറ പടിമരുതിൽ അപകടത്തിൽപെടുകയായിരുന്നു.
മൂന്നുപേരെയും കാസർകോട് ചെർക്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല. അമ്മയ്ക്കും സഹോദരനും കാര്യമായ പരുക്കുകളില്ല.
പിതാവ് : പരേതനായ കെ.ബാബു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

