കൊടുമൺ∙ ഈ മാസം 22ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന സമരത്തിന് മുന്നോടിയായി കേരളത്തിൽ ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുമണ്ണിൽ നടന്ന പ്രതിഷേധ സദസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. വിജയൻ നായർ ഉദ്ഘാടനം ചെയ്തു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി മുഖ്യപ്രഭാഷണം നടത്തി.
വേദന വർധന ഉൾപ്പെടെയുള്ള ഡിമാൻഡുകൾ നേടിയെടുക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് അവർ പറഞ്ഞു.
ജോർജ് മാത്യു കൊടുമൺ അധ്യക്ഷനായ പ്രതിഷേധ സദസിൽ അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി,കെജി അനിൽകുമാർ,സനില ജോർജ്, ആശ വർക്കർമാരായ ഷൈനി, രതിസുതൻ, ജയ, സുഷമ്മ , മറിയാമ്മ ബിനു ബേബി, മണിക്കുട്ടൻ സി.ബി, ദീപകുമാർ , സന്തോഷ് വി. കോട്ടയം,എം മിഥുൻ, സുരേഷ് കല്ലേലി, പ്രവിത തുടങ്ങിയവർ പങ്കെടുത്തു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]