ഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. ഇതിന്റെ ഭാഗമായി യുവതലമുറയെ (ജെൻസി) പാർട്ടിക്ക് ഒപ്പം നിർത്തുന്നതിനായി ബിജെപി ദേശീയ നേതൃത്വം പുതിയ നീക്കങ്ങൾ ആരംഭിച്ചു.
കേന്ദ്രമന്ത്രിമാരുടെ സേവനത്തിന് പുറമെ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള ഉന്നത നേതാക്കളും നേരിട്ട് രംഗത്തിറങ്ങും. യുവജനങ്ങളെ സ്വാധീനിക്കുന്നതിനും പാർട്ടിയുമായി അടുപ്പിക്കുന്നതിനുമായി നിതിൻ നബിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ യുവ വോട്ടർമാരെയും വിദ്യാർത്ഥി സമൂഹത്തെയും പാർട്ടിയിലേക്ക് ആകർഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ സംഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

