കാലാവസ്ഥ
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ജലം മുടങ്ങും
ചൊവ്വര∙ ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം നാളെ ഭാഗികമായി മുടങ്ങും.
അധ്യാപക ഒഴിവ് കടയിരുപ്പ് ഗവ.എച്ച്എസ്എസ്
കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 2ന്.
പുളിയനം ഗവ.എച്ച്എസ്എസ്
നെടുമ്പാശേരി ∙ പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് രാവിലെ 11ന്.
ഒഴിവ് ടെക്നിക്കൽ അസിസ്റ്റന്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രഫ.എൻ. ആർ.മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസിൽ (ഐസിആർഇപി) റൂസ പദ്ധതിയുടെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്.
അപേക്ഷകൾ 15നു മുൻപായി ലഭിക്കണം കൂടിക്കാഴ്ച 17ന്. [email protected] .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]