ആലപ്പുഴ∙ മലയാളത്തിന്റെ സർഗസംഗീതത്തിൽ ആഴത്തിൽ ഇഴചേർന്ന ശ്രുതിയാണു വയലാർ. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ 50–ാം ചരമവാർഷികത്തിന്റെ ഭാഗമായി മലയാള മനോരമ നടത്തുന്ന ഹോർത്തൂസ് വയലാർ സ്മൃതി –‘ചന്ദ്രകളഭം’ 16ന് രാവിലെ 9.30 മുതൽ ചേർത്തല എസ്എൻ കോളജിൽ നടക്കും.
കോളജിലെ മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെയാണു പരിപാടി.
മലയാളിയുടെ ഓർമയിൽ ഇന്നും തിളങ്ങിനിൽക്കുന്ന വയലാറിന്റെ നിത്യഹരിതഗാനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, സിനിമ സെൻസർ ബോർഡ് അംഗവും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, അധ്യാപകനും ചലച്ചിത്ര ഗാനനിരൂപകനുമായ ഡോ.സജിത്ത് ഏവൂരേത്ത് എന്നിവർ സംവദിക്കും.
വയലാറിന്റെ കവിതകളുടെയും ഗാനങ്ങളുടെയും നൃത്താവിഷ്കാരം, വയലാർ കാവ്യഞ്ജലി എന്നിവയുമുണ്ടാകും. നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കലാ–സാഹിത്യ–സാംസ്കാരികോത്സവമായ മനോരമ ഹോർത്തൂസിനു മുന്നോടിയായാണ് പരിപാടി നടത്തുന്നത്. പൊതുജനങ്ങൾക്കും മറ്റ് കോളജുകളിലെ വിദ്യാർഥികൾക്കും പ്രവേശനമുണ്ട്.
9846005700. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

