കുമരകം ∙ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളിൽ കവണാറിൽ മത്സരത്തുഴച്ചിൽ നടത്തി വിനോദ സഞ്ചാരികൾ. പായിപ്പാട് ചുണ്ടനിലും കരുവാറ്റ ചുണ്ടനിലുമാണ് വിനോദ സഞ്ചാരികൾ തുഴഞ്ഞത്.ഇൻഷുറൻസ് കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളായി കുമരകത്ത് എത്തി ചുണ്ടൻ വള്ളങ്ങളിൽ തുഴഞ്ഞത്.
160 പേരാണ് ഇന്നലെ കുമരകത്തെ റിസോർട്ടിൽ എത്തിയത്. 2 ചുണ്ടൻ വള്ളങ്ങളിലായി ലൈഫ് ജാക്കറ്റ് ധരിച്ച് സ്ത്രീകളടക്കമുള്ള 100 പേർ 2 ഹീറ്റ്സിലും ഫൈനലിലും തുഴയെറിഞ്ഞു.
ചുണ്ടനിലെ ഇടിത്താളത്തിനൊപ്പം തുഴയിട്ട് അവർ തുഴഞ്ഞു നീങ്ങി.
വള്ളംകളി കാണുക മാത്രമല്ല തുഴച്ചിലും വഴങ്ങുമെന്ന് ഇവർ തെളിയിച്ചു. നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത ചുണ്ടൻ വള്ളത്തിൽ തന്നെ തുഴയണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ കുട്ടനാട്ടിൽ നിന്ന് പായിപ്പാട് ചുണ്ടനും കരുവാറ്റ ചുണ്ടനും കുമരകത്ത് കൊണ്ടുവരികയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

