തിരുവല്ല ∙ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലും നടത്തുന്ന മിനി ദിശ ഉന്നത പഠന പ്രദർശനത്തിൽ താരമായതു വെണ്ണിക്കുളം ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥികൾ നിർമിച്ച മിനി സോളർ ജീപ്പാണ്. സൗരോർജത്തിൽ ഓടിക്കാവുന്ന ജീപ്പിനു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗം കിട്ടും.
ഒറ്റ ചാർജിൽ 90 കിലോമീറ്റർ വരെ പോകാനും കഴിയും. ഡ്രൈവർ ഉൾപ്പെടെ 6 പേർക്കു സഞ്ചരിക്കാം.
ഇതിന്റെ ബാറ്ററി ഒഴികെ മറ്റെല്ലാം കോളജിലെ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥികൾ തന്നെ രൂപകൽപന ചെയ്തതാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണു ബാറ്ററി. മേളയിൽ 5 മിനിറ്റുകൊണ്ടു സാരിയുടുക്കാനുള്ള വിദ്യ പഠിപ്പിച്ചു കടപ്ര കണ്ണശ്ശ സ്മാരക സ്കൂളിലെ എസ്ഡിസിയിൽ കോസ്മറ്റൊളജി കോഴ്സിൽ പഠിക്കുന്ന കുട്ടികൾ.
ഇത് പഠനത്തിന്റെ ഭാഗമാണ്. ലൈവ് സാരീ ഡ്രേപിങ്, സ്കിൻ അനാലിസിസ്, ഹെയർ അനാലിസിസ്, ത്രെഡിങ്, ഹെയർ സ്ട്രെയിറ്റനിങ് എന്നിവ ഹയർ സെക്കൻഡറി സ്കൂളുകളിൽ തുടങ്ങിയ നൈപുണി കേന്ദ്രത്തിലെ പാഠ്യവിഷയങ്ങഃളാണ്.
കണ്ണശ്ശ സ്മാരക സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ എസ്ഡിസിക്കായി 35 ലക്ഷം രൂപയുടെ കെട്ടിടം അനുവദിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയുടെ പഠനോപകരണങ്ങളും നൽകിയിട്ടുണ്ട്. പത്തനംതിട്ട
വിദ്യാഭ്യാസ ജില്ലയിലെ മേള ഈ മാസം 24, 25 തീയതികളിൽ നടക്കും. ചെന്നൈ ഐഐടി ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയുടെ സമാപനം .ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ കെ.സുധ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോഓർഡിനേറ്റർ ഡോ.ജി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡോ.അനിത ബേബി, പി,ചാന്ദ്നി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

