ഏറ്റുമാനൂർ∙ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ തവളക്കുഴി കാട്ടാത്തി ഇടപ്പള്ളിത്തുണ്ടത്തിൽ ഇ.പി.ഹരികുമാർ (59) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാമേശ്വരം ക്ഷേത്ര ദർശനം കഴിഞ്ഞു ട്രെയിനിൽ വരവേ മധുരയിൽ വച്ചായിരുന്നു സംഭവം.
ഹരികുമാർ കുഴഞ്ഞു വീഴുന്നത് കണ്ട് സഹയാത്രികരും റെയിൽവേ അധികൃതരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചൂരക്കുളങ്ങര മാലിയേൽ പടിയിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ: അതിരമ്പുഴ പഞ്ചായത്ത് നാലാം വാർഡ് അംഗം രജിത ഹരികുമാർ. മക്കൾ: അപർണ (എഞ്ചിനീയർ, ഓസ്ട്രേലിയ), അഞ്ജന (ക്യു.എ.
അനലിസ്റ്റ്, എറണാകുളം). മരുമക്കൾ : ശബരി (എഞ്ചിനീയർ, ഓസ്ട്രേലിയ).
സുജിത്ത് (എൻജിനീയർ, കാനഡ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

