എളങ്കുന്നപ്പുഴ∙ എൽഎൻജി റോഡ് കഴിഞ്ഞു വളപ്പ് ബീച്ചിലേക്കുള്ള മൺപാതയിലെ കുഴികൾ എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ അടച്ചു. പഞ്ചായത്തംഗം സ്വാതിഷ് സത്യൻ നേതൃത്വം നൽകി. കൊച്ചിൻ പോർട്ടിന്റെ അധീനതയിലുള്ള പ്രദേശമായതിനാൽ ഈ കുഴികൾ അടക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് കൊച്ചിൻ പോർട്ടിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതേ തുടർന്നാണ് ഈ കുഴികൾ നികത്തിയത്.
ദിനംപ്രതി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന വളപ്പ് ബീച്ചിലേക്കുള്ള ഈവഴിയിലെ കുഴികളിൽ വീണു വാഹനങ്ങൾ അപകടത്തിൽ പെടുന്നതു ചൂണ്ടിക്കാട്ടി മലയോള മനോരമ വാർത്ത പ്രസി്ദ്ധീകരിച്ചതോടെയാണ് കുഴിയടക്കാൻ നീക്കമുണ്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]