പാമ്പുരുത്തി ∙ കരയിടിച്ചിൽ ഭീഷണി നേരിടുന്ന കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിനു സുരക്ഷയ്ക്ക് കരിങ്കൽഭിത്തി വരുന്നു. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പാണ് പാമ്പുരുത്തി പാലത്തിന്റെ വലതുഭാഗത്ത് 370 മീറ്റർ നീളത്തിൽ 1.17 കോടി രൂപ ചെലവഴിച്ച് കരിങ്കൽ സുരക്ഷാഭിത്തി നിർമിക്കുക.
ഭിത്തി നിർമാണത്തിന്റെ ഭാഗമായി ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പാമ്പുരുത്തി ദ്വീപ് സന്ദർശിച്ചു. കണ്ണൂർ സബ് കലക്ടർ
കാർത്തിക് പാണിഗ്രാഹി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതി, തളിപ്പറമ്പ് തഹസിൽദാർ പി.
സജീവൻ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജരാജേന്ദ്രൻ, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ എം.പി.ശ്രീപഥ്, ഓവർസീയർ എം.നിവ്യ, ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലാർക്ക് മനീഷ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ പഴ്സനൽ അസിസ്റ്റന്റ് ബിനോയ് ജോർജ്, കൊളച്ചേരി വില്ലേജ് ഓഫിസർ കെ.വി.മഹേഷ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.വി.അനീഷ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ്, പഞ്ചായത്ത് അംഗം കെ.പി.അബ്ദുൽസലാം, ആസൂത്രണ സമിതി അംഗങ്ങളായ എം. അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, പാമ്പുരുത്തി വാർഡ് വികസന സമിതി അംഗങ്ങളായ എം.
ആദം ഹാജി, കെ.സി.മുഹമ്മദ് കുഞ്ഞി, സി.കെ.അബ്ദുൽ റസാഖ് എന്നിവർ സംഘത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തിനകം സമ്പൂർണ റിപ്പോർട്ട് തയാറാക്കി കലക്ടർക്ക് കൈമാറുമെന്ന് സബ് കലക്ടർ പറഞ്ഞു.
കാലങ്ങളായി പാമ്പുരുത്തി ദ്വീപ് കരയിടിച്ചിൽ ഭീഷണിയുടെ നിഴലിലാണ്.
ദ്വീപ് ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതർക്കു പരാതികൾ നൽകിയെങ്കിലും ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം ഭിത്തി നിർമാണം നടന്നില്ല. കഴിഞ്ഞ ജനുവരിയിൽ പാമ്പുരുത്തി വാർഡ് അംഗം കെ.പി.അബ്ദുൽ സലാം, എം.അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, എം.
അനീസ് എന്നിവർ റവന്യു മന്ത്രിയെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ചേമ്പറിൽ സന്ദർശിച്ച് പാമ്പുരുത്തിയിലെ നിലവിലെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

