കണ്ണൂർ ∙ നിതിൻ രാജിനു കോളജിനു പുറത്ത് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങളും കേസും ഉണ്ടെന്നാണ് മരണദിവസം കോളജ് അധികൃതർ ആരോപിച്ചത്. എന്നാൽ, ലോൺ ആപ്പിലെ വായ്പയും ഭീഷണിയും സംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയതും കേസ് റജിസ്റ്റർ ചെയ്തതും നിതിൻ മരിച്ചു രണ്ടു ദിവസത്തിനുശേഷം, ഈ മാസം 12നാണ്.
അന്നുരാത്രി 11.48നാണ് പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയത്. ഈ മാസം 10ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു മരണം.
അന്വേഷണം വഴിതിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് സാമ്പത്തിക ഇടപാട് ആരോപണവും കേസുമുണ്ടെന്ന പ്രചാരണം കോളജ് അധികൃതർ നടത്തിയതെന്നാണ് വിദ്യാർഥികളും നിതിന്റെ കുടുംബവും ആരോപിക്കുന്നത്. ദുരൂഹമായ തീപിടിത്തം, പ്രവേശന ക്രമക്കേട്; പുകമറയിൽ ഡെന്റൽ കോളജ്
കണ്ണൂർ∙ ബ്രിട്ടിഷുകാരുടെ കാലത്ത് ഇന്ത്യയിൽ ആദ്യമായി റജിസ്ട്രാർ ഓഫിസ് തുറന്ന ഭൂമിയിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് പ്രവർത്തിക്കുന്നത്.
ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം (കറുവാപ്പട്ട തോട്ടം) സ്ഥിതി ചെയ്തിരുന്നത് അഞ്ചുകണ്ടി, അരക്കണ്ടി എന്നീ സ്ഥലങ്ങളിലായിരുന്നു.
ഈ മേഖലയാണ് പിന്നീട് അഞ്ചരക്കണ്ടിയായത്.
1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി 500 ഏക്കറിൽ എസ്റ്റേറ്റ് തുടങ്ങി. ഉത്തരകേരളത്തിൽ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടിയിൽ ആരംഭിച്ചത് ഈ കറപ്പത്തോട്ടത്തിലാണ്. 200 ഏക്കറിലാണ് ക്യാംപസ്.
എസ്റ്റേറ്റ് ഭൂമി തരംമാറ്റി കരഭൂമിയാക്കിയാണു മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. റജിസ്ട്രാർ ഓഫിസിലെ തീപിടിത്തത്തിൽ എസ്റ്റേറ്റ് ഭൂമിയുടെ രേഖകൾ കത്തിനശിച്ചതിലും ദുരൂഹത ഉയർന്നു.
2006 ഒക്ടോബറിൽ ഇവിടെ എംബിബിഎസ് കോഴ്സ് തുടങ്ങി. പ്രവേശനത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2012ൽ എംബിബിഎസ് റജിസ്ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിർദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയതിനെത്തുടർന്നാണു പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയത്. പിന്നാലെ മെഡിക്കൽ കോളജിന്റെ അംഗീകാരവും നഷ്ടമായി.
ഡെന്റൽ കോളജ്, എൻജിനീയറിങ് കോളജ്, പാരാ മെഡിക്കൽ കോഴ്സുകൾ എന്നിവയാണ് ഇപ്പോഴുള്ളത്. എം.
അബ്ദുൽ ജബ്ബാർ ചെയർമാനായുള്ള പ്രസ്റ്റീജ് എജ്യുക്കേഷനൽ ട്രസ്റ്റാണു സ്ഥാപനങ്ങൾ നടത്തുന്നത്. കേസന്വേഷണം നടക്കുന്നതിനാൽ ഇപ്പോഴത്തെ സംഭവങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ഡെന്റൽ കോളജ് ജനറൽ മാനേജർ ഡോ.സാജിദ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

