അനങ്ങനടി∙ കോടികൾ മുടക്കിയ റോഡ് നിർമാണ പദ്ധതി പൂർത്തിയാകും മുൻപേ കലുങ്കിന്റെ ഒരുഭാഗം തകർന്നു. നവീകരണം പാതിവഴിയിൽ നിലച്ച വാണിയംകുളം – കോതകുറുശ്ശി റോഡിൽ പത്തംകുളം സീഡ് ഫാമിനു സമീപത്തെ കലുങ്കിനാണു കേടുപാട് സംഭവിച്ചത്. രണ്ടര വർഷം മുൻപു നിർമിച്ച കലുങ്കാണിതെന്നു നാട്ടുകാർ പറഞ്ഞു.
സംഭവം വിവാദമായതിനു പിന്നാലെ സ്ഥലം സന്ദർശിച്ച കെആർഎഫ്ബി അധികൃതർ തകർന്ന ഭാഗം പൊളിച്ചുനീക്കി ഗതാഗതം ഒരുഭാഗത്തു കൂടി മാത്രമാക്കി. 10 മീറ്റർ വീതിയുള്ള കലുങ്കാണിത്.
2 ഘട്ടമായിട്ടായിരുന്നു നിർമാണം.
ആദ്യഘട്ടത്തിൽ പണി പൂർത്തിയായ ഭാഗത്താണു തകർച്ച. ഇതോടെ നാലു മീറ്റർ ഭാഗത്തെ സ്ലാബ് പൊളിച്ചുനീക്കുകയായിരുന്നു. ഇവിടെ റിബൺ കെട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റോഡ് നിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായ ശേഷം 2 വർഷത്തോളമായി പണി നിലച്ച അവസ്ഥയാണ്. സാങ്കേതിക കാരണങ്ങളാണു പണി പാതിവഴിയിൽ നിലയ്ക്കാൻ ഇടയായത്.
ജലജീവൻ മിഷന്റെ പൈപ് സ്ഥാപിക്കാനായി ജല അതോറിറ്റിക്കു കൈമാറ്റം ചെയ്ത റോഡ്, പണി പൂർത്തിയാക്കി തിരിച്ചു കെആർഎഫ്ബിക്കു കൈമാറുമ്പോഴേക്കും കരാർ ഏറ്റെടുത്ത തുകയ്ക്കു പണി പൂർത്തിയാക്കാനാകില്ലെന്ന് അറിയിച്ചു കരാറുകാരൻ പിന്മാറി. പുതിയ കരാറുകാരനെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. ബാക്കിയുള്ള പണി പൂർത്തിയാക്കാൻ വീണ്ടും ടെൻഡർ ക്ഷണിക്കാൻ നടപടി തുടങ്ങിയിരിക്കെയാണു കലുങ്കു തകർന്ന സംഭവം.
അതേസമയം, നിലവിലെ കരാറുകാരനെക്കൊണ്ടു തന്നെ കലുങ്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണു ശ്രമം.
കലുങ്കിൽ അഴിമതിയെന്ന് കോൺഗ്രസ്
അനങ്ങനടി∙ വാണിയംകുളം – കോതകുറുശ്ശി റോഡിലെ കലുങ്കിന്റെ ഒരു ഭാഗം തകർന്നതിൽ അഴിമതി ആരോപിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധസമരം നടത്തി. ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം ഷൊർണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.
അനങ്ങനടി മണ്ഡലം പ്രസിഡന്റ് വി.മുരളീധരൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.സൽമാൻ നൗഫൽ, ടി.പി.അബു സാലിഹ്, സി.കെ.രാജു ചാക്കോ, വി.രാജേഷ്, ടി.മുഹമ്മദ്, ഇ.പി.ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

