മാവേലിക്കര∙ അറനൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിലെ കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി, പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിലെ അംഗങ്ങൾക്കായി കുമരകം, ഞാലിയകുഴി ആശ്രമം, ദേവലോകം അരമന, ലുലു മാൾ, കുഴിമറ്റം ആശ്രമം എന്നിവിടങ്ങളിൽ തീർഥാടന – ഉല്ലാസയാത്ര സംഘടിപ്പിച്ചു. മാവേലിക്കര നഗരസഭ അധ്യക്ഷൻ നൈനാൻ സി.
കുറ്റിശ്ശേരിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മനസികാരോഗ്യ ബോധവത്കരണത്തിന്റെ പ്രസക്തി പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തരം പരിപാടി സംഘടിപ്പിച്ച സൊസൈറ്റി പ്രതിനിധികളെ അഭിനന്ദിച്ചു.
ശാലേം ഭവൻ ഡയറക്ടറും കനിവ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനുമായ ഫാ. സോനു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ട്രഷറർ നികിത് കെ.
സക്കറിയ, സെക്രട്ടറി വർഗീസ് കൊച്ചുകുഞ്ഞ്, അനൂപ് വർഗീസ്, പി. പ്രജിത തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]