തൃശൂർ∙ 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28), പള്ളിപ്പുറം കോലോത്തും കടവ് തെക്കേടത്ത് വീട്ടിൽ ഗൗതം കൃഷ്ണ (22), കോലോത്തും കടവ് മണ്ണുംതറ സുമിത്ത് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ട്രെയിൻ മാർഗം ബംഗളൂരുവിൽ നിന്നു കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂരിൽ നിന്ന് ഓട്ടോയിലാണ് പറവൂർ ഭാഗത്തേക്ക് എത്തിച്ചത്.
മൂത്തകുന്നം പാലത്തിൽ വച്ചണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേകം കവറിൽ പായ്ക്ക് ചെയ്താണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്..
പിടികൂടിയ ഹാഷിഷ് ഓയിൽ ഗ്രാമിന് 5000 രൂപ വില വരും. ഇവരിൽ നിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ.
ബിജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

