ഉരുവച്ചാൽ ∙ നഗരത്തിലും സമീപ മേഖലകളിലുമായി വാഹനാപകടം പതിവാകുന്നതിനാൽ സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാവുന്നു. പാഞ്ഞെത്തുന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽപെടാതെ ഒഴിവാകുന്നത്.
കഴിഞ്ഞ ദിവസം ഉരുവച്ചാൽ ടൗണിൽ രണ്ടിടങ്ങളിലായി 3 അപകടങ്ങളാണ് ഉണ്ടായത്. ടൗണിൽ രണ്ടും മണക്കായി റോഡ് ജംക്ഷനിൽ മറ്റൊരു അപകടവും ഉണ്ടായിമൂന്നു റോഡുകൾ ചേരുന്ന ഉരുവച്ചാൽ ടൗൺ ജംക്ഷനിലും മണക്കായി റോഡ് ജംക്ഷനിലുമാണ് അപകടങ്ങൾ പതിവാകുന്നത്.
ഈ രണ്ടു പ്രധാന സ്ഥലങ്ങളിലാണ് അപകട
മുന്നറിയിപ്പ് ബോർഡും സിഗ്നലും സ്ഥാപിക്കേണ്ടത്. റോഡ് പരിചയക്കുറവുള്ള ഡ്രൈവർമാർ പോക്കറ്റ് റോഡിൽ നിന്നു പെട്ടെന്ന് പ്രധാന റോഡിലേക്ക് കയറുന്നത് അപകടത്തിനു കാരണമാവുകയാണ്.
കൂടാതെ റോസരികിൽ തലങ്ങും വിലങ്ങും വാഹന ങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നു.മുന്നറിയിപ്പ് ബോർഡ് ഉടനെ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി അധികൃതർ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

