കൈനകരി ∙ പഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നു കൈനകരി പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പള്ളാത്തുരുത്തിയിൽ നിന്നുള്ള പമ്പുകൾ കേടായതിനെത്തുടർന്ന് 15 വാർഡിലും മാസങ്ങളായി ശുദ്ധജലക്ഷാമം നേരിടുകയാണ്.
മാസങ്ങൾക്കു മുൻപു മുണ്ടയ്ക്കൽ ടാങ്കിലേക്കു വെള്ളം വിതരണം ചെയ്യുന്ന പ്രധാനപമ്പ് കേടായതിനെത്തുടർന്നു 9മാസം ശുദ്ധജലമില്ലാതെ ദുരിതത്തിലായിരുന്നു. അതിനു സമാനമായ അവസ്ഥയാണ് ഇപ്പോൾ കൈനകരി നേരിടുന്നത്.
പള്ളാത്തുരുത്തിയിലെ 3 പമ്പുകളിൽ രണ്ടെണ്ണം തകരാറിലായിട്ട് മാസങ്ങളായി.
എംഎൽഎയെ ബന്ധപ്പെടുമ്പോൾ ഇപ്പോൾ ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ശുദ്ധജലം ഇല്ലാത്തതിന്റെ പേരിൽ പ്രതിഷേധിക്കുന്നവരെ അപമാനിക്കുകയും കേസ് കൊടുക്കുകയുമാണു പഞ്ചായത്ത് പ്രസിഡന്റിന്റെ ജോലിയെന്നും കുറ്റപ്പെടുത്തി. കേടായ പ്രധാന ലൈനിലെ പമ്പ് മാറ്റി വയ്ക്കുകയും പുതിയ കുഴൽ കിണർ കുഴിച്ചും തകരാറിലായ മോട്ടറും കുഴൽ കിണറും ശരിയാക്കി കൈനകരിയിൽ ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടു പരിഹരിക്കാൻ അടിയന്തരമായി വള്ളത്തിലും വാഹനത്തിലും ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി അംഗങ്ങളായ ഡി.ലോനപ്പൻ, സന്തോഷ് പട്ടണം, നോമ്പിൻ പി.ജോൺ, ആശാ ജയിംസ്, ലിനി ആന്റണി എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

