പടിഞ്ഞാറത്തറ ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിന് ജനകീയ പിന്തുണ തേടിയുള്ള മനോരമ ഒപ്പു ശേഖരണ ക്യാംപെയ്നിൽ പങ്കു ചേരാൻ വൻ തിരക്ക്. ക്യാംപെയ്ൻ ആരംഭിച്ച് 2 ദിവസം പിന്നിടുമ്പോൾ നൂറു കണക്കിന് ആളുകളാണ് ഒപ്പ് ചാർത്താൻ എത്തിയത്.
സ്കൂൾ വിദ്യാർഥികളും യാത്രക്കാരും വ്യാപാരികളും അടക്കം സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും ഇതിൽ പങ്കു ചേരുന്നുണ്ട്. റോഡ് ജനകീയ കർമ സമിതിയുടെ റിലേ സത്യഗ്രഹ പന്തലിൽ ആണ് ക്യാംപെയ്ൻ ഒരുക്കിയത്.
ഇതിന്റെ മുഴുവൻ സമയ പ്രവർത്തനവുമായി കർമ സമിതി പ്രവർത്തകരും രംഗത്തുണ്ട്.
റോഡിനു വേണ്ടി പുതിയ പാത പുതിയ സ്വപ്നം എന്ന പേരിൽ മനോരമ നടത്തിയ ക്യാംപെയ്നിന്റെ ഭാഗമായാണ് ഒപ്പു ശേഖരണം സംഘടിപ്പിച്ചത്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലുമായി വരുന്ന നിർദിഷ്ട
പാതയിൽ മനോരമ പ്രതിനിധികൾ യാത്ര ചെയ്തും പ്രദേശവാസികളോടും ഉദ്യോഗസ്ഥരുമായും സംവദിച്ചും തയാറാക്കിയ റിപ്പോർട്ട് ആണ് ക്യാംപെയ്നിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മനോരമ പ്രസിദ്ധീകരിച്ചത്.
ജില്ലയിലെ ജന പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉൾപ്പെടുത്തി കൽപറ്റയിൽ സെമിനാർ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി കോഴിക്കോടും സെമിനാർ നടത്തും. ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ 24ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തതിന്റെ ഓർമ ദിനം ആചരിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
23ന് തരിയോട് പഞ്ചായത്തിലും പ്രത്യേക കൺവൻഷൻ വിളിച്ചു ചേർക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

