അന്തിക്കാട്∙ ‘സത്യേട്ടാ, ഹൃദയപൂർവം കലക്കി’ സംവിധായൻ സത്യൻ അന്തിക്കാടിനോട് 3–ാം ക്ലാസുകാരൻ ആരവ് സുജയ് കൂട്ടുകാർക്കിടയിൽനിന്ന് വിളിച്ച് പറഞ്ഞു. അന്തിക്കാട് കെജിഎംഎൽപി സ്കൂളിലെ കലാഭിരുചിയുള്ള 103 കുരുന്നുകളുടെ കൂട്ടത്തിൽ നിന്നുള്ള കമന്റ്. സ്കൂളിൽ കഴിഞ്ഞ ദിവസം നാടക സംവിധായകൻ വൈശാഖ് അന്തിക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ നാടകരാവിലെ സത്യൻ അന്തിക്കാടും കുട്ട്യോളും ആയിരുന്നു സീൻ.
ഹൃദയപൂർവം സിനിമയെക്കുറിച്ചുള്ള ഈ കമന്റ് കേട്ട്സംവിധായകൻ സത്യൻ അന്തിക്കാട് പുഞ്ചിരിച്ചു. ‘ലാലേട്ടന്റെ അഭിനയം തകർത്തു’ – അതാ വരുന്നു മറ്റൊരു കുട്ടിയുടെ കമന്റ്.
തന്റെ നാട്ടിലെ സ്കൂളിലെ കുട്ടികളുടെ അഭിപ്രായം മോഹൻലാലിനോട് പറയാമെന്ന് സത്യൻ.
പറഞ്ഞാൽ പോര, ലാലേട്ടന്റെ തങ്ങളുടെ കെജിഎം സ്കൂളിലേക്ക് കൊണ്ടുവരണമെന്ന കുട്ടികളുടെ ആവശ്യം കേട്ട് സത്യൻ അന്തിക്കാട് പെട്ടതുപോലെയായി. ഒടുവിൽ സത്യൻ അന്തിക്കാട് ഉറപ്പ് നൽകി – കൊണ്ടുവരാം. കഴിഞ്ഞ ദിവസം രാത്രിയാണ് കുരുന്നുകളുടെ നാടക ക്യാംപ് കാണാനും അവരോടൊപ്പമിരിക്കാനും അദ്ദേഹം വന്നത്.
പ്രധാനാധ്യാപകൻ ജോഷി ഡി.കൊള്ളന്നൂർ, പിടിഎ പ്രസിഡന്റ് ലിയോ, വൈസ് പ്രസിഡന്റ് അജീഷ, എംപിടിഎ പ്രസിഡന്റ് സൗമ്യ, കോ ഓഡിനേറ്റർ സിന്ധു എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]