വൈപ്പിൻ∙ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന പാതയോരത്ത് നിർമിച്ച കാനകൾ മാലിന്യം തള്ളൽ കേന്ദ്രങ്ങളായി മാറുന്നു. പലയിടത്തും കാനകൾ പൂർത്തിയാക്കാത്തതും അവസാനിക്കുന്ന ഭാഗം തുറന്നിരിക്കുന്നതുമാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇതിനുള്ളിൽ തള്ളാൻ സാഹചര്യമൊരുക്കുന്നത്.
മാലിന്യം നിറയുന്നതോടെ കാനകളിലെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെടും. വെള്ളം ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും.
കാനകൾ മൂടിയിരിക്കുന്ന സ്ലാബുകൾ മുകളിൽ കോൺക്രീറ്റ് ചെയ്ത് ടൈലുകൾ ഒട്ടിച്ചിരിക്കുന്നതിനാൽ തുറന്ന് വൃത്തിയാക്കുന്നത് എളുപ്പവുമല്ല.
പലയിടത്തും അശാസ്ത്രീയമാണ് കാനകൾ നിർമിച്ചിട്ടുള്ളതെന്ന് നിർമാണവേളയിൽ തന്നെ പരാതി ഉയർന്നിരുന്നു.സ്ഥിരമായി വെള്ളക്കെട്ടുള്ള മേഖലകളിൽ പലയിടത്തും കാന നിർമാണം ഒഴിവാക്കിയതായാണ് ആക്ഷേപം. കൂടാതെ അടുത്ത് തോടുകൾ ഉള്ള സ്ഥലങ്ങളിൽ പോലും കാനകൾ അവിടേക്ക് ബന്ധിപ്പിക്കാനും അധികൃതർ മെനക്കെട്ടിട്ടില്ല.
ഇതുമൂലം പുതിയ കാന ഉള്ള സ്ഥലങ്ങളിൽ പോലും മഴ സമയത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് പുറമേയാണ് മാലിന്യം തള്ളലും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

