കളമശേരി ∙ സമീപത്തു നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നു മഴവെള്ളം പൊതുകാനയിലേക്ക് ഒഴുക്കുന്നതിനു ഭൂമി തുരന്നു പൈപ്പ് സ്ഥാപിക്കുന്നതിനു യന്ത്രസഹായത്തോടെ കുസാറ്റ് മെട്രോ സ്റ്റേഷന്റെ മതിൽ തുരന്നപ്പോൾ കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. മെട്രോ കെട്ടിടത്തിനോടു ചേർന്നുള്ള കരിങ്കൽകെട്ടാണ് ഇടിഞ്ഞത്. സമീപത്തെ വീടിന്റെ മതിലും തകർന്നു.
ആർക്കും അപായമില്ല.
ഇന്നലെ രാവിലെ 9 മണിയോടെയാണു മതിൽക്കെട്ട് തകർന്നു വീണത്. തുടർജോലികൾ നടത്താനുള്ള നീക്കം കൗൺസിലർ ഷാജഹാൻ കടപ്പിള്ളിയുടെ നേതൃത്വത്തിൽ തടഞ്ഞു.
മതിൽക്കെട്ട് കൂടുതൽ ഭാഗം തകരുന്ന അവസ്ഥയിലാണ്. ചിലയിടത്തു വിള്ളലുകൾ വീണിട്ടുണ്ട്. സമീപത്ത് താമസിക്കുന്നവരും മറ്റും ഭീതിയിലാണ്.
മതിൽക്കെട്ട് പുനർനിർമിക്കുമെന്നും വീടിന്റെ മതിൽ നിർമിച്ചു നൽകുമെന്നും മെട്രോ അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

