ചങ്ങനാശേരി ∙ പെരുന്ന മന്നം നഗർ മേഖലയോട് നഗരസഭ അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് മന്നം നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു. പ്രദേശത്തെ വീടുകളിലെ ലൈറ്റുകൾ അണച്ച് മെഴുകുതിരി തെളിച്ച് പ്രതിഷേധജാഥയും ആളുകൾ നടത്തി.
വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നൽകിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ല. നഗരസഭാധ്യക്ഷയുടെ വാർഡിലടക്കം ദുരിതങ്ങളാണന്നും അസോസിയേഷൻ ആരോപിച്ചു.
പ്രതിഷേധം അസോസിയേഷൻ രക്ഷാധികാരി നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജീവ് മേച്ചേരി അധ്യക്ഷനായി. സെക്രട്ടറി മുരളീധരൻ ശാന്തി ഭവൻ, രാമചന്ദ്രൻ പോറ്റി ഗൗരീശം, വിനോദ് കുമാർ അട്ടിയിൽ, അനിൽകുമാർ ശരവണ ഭവൻ, അജിത്കുമാർ തോട്ടത്തിൽ, ചന്ദ്രസേനൻ നായർ ശോഭാ വിഹാർ, കുമാർ പൗർണമി, രവീന്ദ്രൻ പിളള അമൃത, അനിൽ ബാബു അക്ഷര നഗർ, ശ്രീകുമാർ സിദ്ദു ഭവൻ, വിശ്വനാഥൻ പുത്തൻ പറമ്പിൽ, ഗോപകുമാർ എരണത്ത് ഗോകുലം, പ്രേംജി പിള്ള പവിത്ര, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
എന്നു തെളിയും നഗരസഭേ ?
രാത്രി നഗരസഭാ പരിധിയിൽ മെഴുകുതിരി തെളിച്ച് നടക്കേണ്ട
അവസ്ഥ. പല വാർഡുകളും കൂരിരുട്ടിൽ.
നഗരസഭയുടെ 5600 വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. കരാറുകാരന് പണം നൽകുന്നതിന് താമസം നേരിട്ടപ്പോൾ ഇടയ്ക്ക് അറ്റകുറ്റപ്പണി മുടങ്ങിയിരുന്നു.
നഗരത്തിലെ ഓണാഘോഷവും ഇത്തവണ ഇരുട്ടിലായി. കരാറുകാരനെ നിശ്ചയിച്ചെന്നും ഇന്നും നാളെയുമായി വഴിവിളക്കിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നുമാണ് നഗരസഭ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

