മഹാരാഷ്ട്രയിലെ പൂണെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് വലിയവിള സ്വദേശികളായ പി എസ് വിനോദ്, ഭാര്യ സിൽജ പിള്ള, മകൾ പൂർണിമ എന്നിവരെയാണ് പിംപ്രിയിലെ താമസസ്ഥലത്ത് ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. സമീപത്തെ സ്കൂളിലെ അധ്യാപികയായ സിൽജ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ല.
ഇതേത്തുടർന്ന് സ്കൂൾ അധികൃതർ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീടിന്റെ വാതിൽ തള്ളിത്തുറന്നു പരിശോധിച്ചപ്പോഴാണ് മൂവരെയും മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പരിശോധന വേളയിൽ മുറിയിൽ പുകയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

