തിരുവനന്തപുരം തിരുവല്ലത്ത് മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നരുവാമൂട് സ്വദേശിയായ കൃഷ്ണമ്മ (68) ആണ് മരണപ്പെട്ടത്.
രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവല്ലം ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സജ്ജീകരിച്ചിരുന്ന ശബ്ദസംവിധാനത്തിൽ നിന്നാണ് കൃഷ്ണമ്മയ്ക്ക് ഷോക്കേറ്റത്. അപകടമുണ്ടായ ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

