ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ചാത്തൻപാറ, പൊന്നംവയൽ, കൊട്രാടി, വള്ളിപ്പിലാവ്, വങ്ങാട്, ഈങ്കുളം, ചന്ദ്രവയൽ, കൊരമ്പക്കല്ല്, പോത്താംകണ്ടം, നീലിരിങ്ങ, മുണ്ടർകാനം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10മുതൽ 12 വരെയും സോഫ്ടെക്സ് ട്രാൻസ് ഫോർമർ പരിധിയിൽ രാവിലെ 8മുതൽ വൈകിട്ട് 5വരെയും വൈദ്യുതി മുടങ്ങും. ∙ മയ്യിൽ കുറുവോട്ടുമൂല, പള്ളിമുക്ക് (ഞാലിവട്ടം) എന്നീ ട്രാൻസ്ഫോമർ പരിധി 8.30–3.00.
∙ കൊളച്ചേരി പാടിക്കുന്ന്, ടിവികെ കോപ്ലക്സ്, യൂണിലൈഫ്, എകെആർ ക്രഷർ, മയ്യിൽ ഗ്രാനൈറ്റ്, ടഗോർ വുഡ്, രജനി, സ്റ്റീൽ കമ്പനി റോഡ് എന്നീ ട്രാൻസ്ഫോമർ പരിധി 9.00–12.00. ∙ ഏച്ചൂർ ചാപ്പ, സിദ്ദീഖ് പള്ളി, വരയിൽ ചിറ, കാനച്ചേരി, കാനച്ചേരി പള്ളി, ഇടയിൽ പീടിക, കാനച്ചേരി കനാൽ 8.00– 3.00.
∙ കാടാച്ചിറ കുണ്ടത്തിൽ മൂല, ഒകെയുപി, പാട്യം വായനശാല 10.00– 1.00.
∙ ആഡൂർ വായനശാല, കാടാച്ചിറ എച്ച്എസ്, റിലയൻസ്, കാടാച്ചിറ, ആശാരിക്കുന്ന്, വോഡഫോൺ കോട്ടൂർ, ഇഖ്റ സ്കൂൾ 1.00– 5.00. നമ്പോലൻ മുക്ക് തട്ടുപറമ്പ് ഭാഗം 9.30– 5.00.
അധ്യാപകർ
ചെറുപുഴ ∙ പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
അഭിമുഖം 15ന് രാവിലെ 11ന്. തളിപ്പറമ്പ് ∙ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ കെമിസ്ട്രി വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം നടത്തും.
അഭിമുഖം 25ന് 10ന്.
എൻജിനീയറിങ് കോളജിൽ സീറ്റൊഴിവ്
അഞ്ചരക്കണ്ടി ∙ അഞ്ചരക്കണ്ടി എൻജിനീയറിങ് (എഐടി) കോളജിൽ ഒഴിവുള്ള സീറ്റുകളിൽ ഇന്നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 0497 2855005, 9778769134.
മിനി ജോബ് ഫെയർ 20ന്
∙ വിജ്ഞാന കേരളം പദ്ധതിയിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂർ നഗരസഭയും ചേർന്നു സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയർ 20നു രാവിലെ 9 മുതൽ 4 വരെ പയ്യന്നൂർ എകെഎഎസ്ജിവി എച്ച്എസ്എസിൽ (ഗവ.
ബോയ്സ് സ്കൂൾ) നടക്കും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, ഐടിഐ, പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവർക്കുള്ള തൊഴിലവസരങ്ങളുണ്ട്. 80866 20607.
എൻഡ്യൂറൻസ് ടെസ്റ്റ് 16 മുതൽ
∙ കേരള പിഎസ്സി എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) തസ്തികയുടെ (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം നിയമനവും-കാറ്റഗറി നമ്പർ: 743/2024, 744/2024) തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട
ഉദ്യോഗാർഥികൾക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കിലോമീറ്റർ ഓട്ടം) 16, 17, 18 തീയതികളിൽ രാവിലെ 5 മുതൽ പയ്യാമ്പലം ബീച്ച് – നീർക്കടവ് റോഡിൽ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 6നും 11നും ഇടയിൽ പയ്യാമ്പലം ബീച്ച് – നീർക്കടവ് റോഡിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും.
0497 2700482
അപേക്ഷ ക്ഷണിച്ചു
∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്കു സ്വയം തൊഴിൽ ചെയ്തു വരുമാനം കണ്ടെത്തുന്നതിനു ധനസഹായം അനുവദിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിലേക്ക് ഓൺലൈനായി ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in.
അഭിമുഖം
∙ വളപട്ടണം ഗവ.
ആയുർവേദ ഡിസ്പെൻസറിയിൽ യോഗ പരിശീലകയെ നിയമിക്കുന്നതിനുള്ള അഭിമുഖം 19നു രാവിലെ 11.30നു വളപട്ടണം പഞ്ചായത്ത് ഓഫിസിൽ നടക്കും. 94952 62009.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]