ഡേറ്റ എൻട്രി ഓപ്പറേറ്റർ :
പാലക്കാട് ∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം, ഡിസിഎ / പിജിഡിസിഎ എന്നിവയാണു യോഗ്യത.
മലയാളം, ഇംഗ്ലിഷ് കംപ്യൂട്ടർ പരിജ്ഞാനം, 2 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 40.
കൂടിക്കാഴ്ച 11നു രാവിലെ 11ന്. ഫോൺ : 0491 2578115.
സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
പാലക്കാട് ∙ വിമുക്തഭടന്മാരുടെ മക്കൾക്കു മെഡിക്കൽ / എൻജിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബർ 14, https://serviceonline.gov.in/kerala
പൂക്കളമൊരുക്കും
നെന്മാറ∙ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ചു ‘മനസ്സിന്റെ നന്മ’ ഇന്ന് പൂക്കളമൊരുക്കും. ഇതിന്റെ മികച്ച ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്കു സമ്മാനം നൽകുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. ഫോൺ.
94472 39992 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]