ഇന്ന്
∙ബാങ്ക് അവധി
∙റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി. ഇനി തുറക്കുക തിങ്കളാഴ്ച.
കട്ടപ്പന കമ്പോളം
ഏലം: 2350-2500
കുരുമുളക്: 700
കാപ്പിക്കുരു(റോബസ്റ്റ): 245
കാപ്പി പരിപ്പ്(റോബസ്റ്റ): 445
കൊട്ടപ്പാക്ക്: 235
മഞ്ഞൾ: 250
ചുക്ക്: 265
ഗ്രാമ്പൂ: 825
ജാതിക്ക: 325
ജാതിപത്രി: 1550-2050
കൊക്കോ വില
അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 370
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം∙ കരുണാപുരം ഗവ ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ജനറൽ, എസ്സി, എസ്ടി എന്നീ വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഐടിഐ പ്രവേശനത്തിന് താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 20 നു മുൻപായി ഐടിഐയിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ ഫീസ് 100 രൂപ.
അപേക്ഷ ഫോമുകൾ ഐടിഐ ഓഫിസിൽ ലഭിക്കും. 04868291050, 9495642137.
അധ്യാപക നിയമനം
ഇരട്ടയാർ ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡേറ്റയുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
തിമിര ക്യാംപ്
കട്ടപ്പന ∙ സെന്റ് ജോൺസ് ആശുപത്രിയിൽ 7ന് രാവിലെ 10 മുതൽ 12 വരെ തിമിര ശസ്ത്രക്രിയാ ക്യാംപ് നടക്കും.
തിരഞ്ഞെടുക്കുന്ന രോഗികളെ കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം.
04868 257000.
സെന്റ് ജോൺസ് അവധി
കട്ടപ്പന∙ ഓണം പ്രമാണിച്ച് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം ഇന്ന് അവധിയായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
ഖോ-ഖോ ചാംപ്യൻഷിപ്
കട്ടപ്പന∙ ജില്ലാ മിനി ഖോ-ഖോ ചാംപ്യൻഷിപ്പും സബ് ജൂനിയർ ഖോ-ഖോ ജില്ലാ ചാംപ്യൻഷിപ്പും 13ന് ഏലപ്പാറ ഗവ. ഹൈസ്കൂളിൽ നടക്കും.
ടീമുകൾ എട്ടിനു മുൻപ് റജിസ്റ്റർ ചെയ്യണം. 9446224067, 9605947538.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]