ഇന്ന്
∙ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഭാഗിക മഴയ്ക്കു സാധ്യത
അധ്യാപക ഒഴിവ്
വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി തുന്നൽ അധ്യാപക ഒഴിവുണ്ട്. പിഎസ്സി നിഷ്കർഷിച്ച യോഗ്യതയുള്ളവർ സെപ്റ്റംബർ 3ന് രാവിലെ 11ന് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഡോക്ടർ നിയമനം
പാലക്കാട് ∙ മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു.
സെപ്റ്റംബർ ഒന്നിനു രാവിലെ 10.30ന് മരുതറോഡ് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം.
എംബിബിഎസും ടിസിഎംസി റജിസ്ട്രേഷനുമാണു യോഗ്യത. പ്രായപരിധി: 25-50.
മെഡിക്കൽ ക്യാംപ്
പാലക്കാട് ∙ ശ്രീ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 3 മുതൽ കൊപ്പം ശ്രീ സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ജനറൽ മെഡിസിൻ–പ്രമേഹ ചികിത്സാ ക്യാംപ് നടക്കും.
9447972907, 8078743614. പാലക്കാട് ∙ റീജെൻ കേരള–152 നാളെ രാവിലെ 9നു പുത്തൂർ ശ്രീ സത്യസായി സേവാസമിതി മന്ദിരത്തിൽ സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ഓട്ടിസം, മസ്കുലർ ഡിസ്ട്രോഫി, ഹൈപ്പർ ആക്ടിവിറ്റി, ടർണർ സിൻഡ്രോം തുടങ്ങിയവയുള്ള കുട്ടികൾക്കായി സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാംപ് നടത്തും.
94468 85647, 8078743614.
പട്ടികജാതി പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
പാലക്കാട് ∙ 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപവരെയുള്ളവർക്കാണ് അർഹത. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നീ രേഖകൾ സഹിതം സ്ഥാപന മേധാവി വഴി ഓൺലൈനായി 31നു മുൻപ് അപേക്ഷിക്കണം. 0491 2505005.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]