കീഴരിയൂർ∙ ഓണാഘോഷത്തിന്റെ ഭാഗമായി ശ്രുതി കീഴരിയൂർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മേള ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ തുടങ്ങി. ഇന്നലെ വൈകിട്ട് 4ന് അമ്പെയ്ത്ത് കാരണവർ ആച്ചാണ്ടി ഗോപാലൻ നായർ കളത്തിൽ ചെപ്പ് വച്ചതോടെയാണ് തുടങ്ങിയത്.
തുടർന്ന് മീത്താമ്പാട് ഭാഗവും പാറക്കീൽതാഴ ഭാഗവുമായി തിരിഞ്ഞു മത്സരം നടന്നു.പടിഞ്ഞാറെ നെല്ലിയുള്ളതിൽ പ്രേംദാസ് ചെപ്പിൽ ആദ്യ അമ്പു കൊള്ളിച്ചതോടെ ആവേശം അലതല്ലി. വിജീഷ് പഞ്ഞാട്ടുതാഴ, നമ്പ്രത്തുകര സായൂജ് എന്നിവർ തൊട്ടു പിന്നിലെ ചെപ്പിൽ അമ്പു കൊള്ളിച്ചു.
ഇനി 10 നാൾ അമ്പെയ്ത്ത് ആവേശമുണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

