കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കാരക്കാട്, പൊടിയൻ, മഞ്ഞത്താനം, മാരിക്കൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
ചെന്നീർക്കര ∙ സർക്കാർ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലെ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറി (ജനറൽ) വിഭാഗത്തിൽ നിന്ന് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
വെൽഡർ ട്രേഡിൽ എൻടിസിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയം/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും പകർപ്പുകളുമായി 25ന് 11ന് ഐടിഐയിൽ ഹാജരാകണം.
0468 2258710. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]