
വൈദ്യുതി പ്രവഹിക്കും:
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജ് റോഡിൽ നുസ്രത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിനു സമീപം സ്ഥാപിച്ച ട്രാൻസ്ഫോമറിലും പുതിയതായി വലിച്ച 11 കെഎബി കേബിളിലും അനുബന്ധ ഉപകരണങ്ങളിലും നാളെ മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ലൈനുമായും ഉപകരണങ്ങളുമായും അകലം പാലിക്കണമെന്ന് വാഴക്കുളം കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മാപ്പിള കല ഡിപ്ലോമ
പെരുമ്പാവൂർ ∙ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ അംഗീകാരത്തോടെ നടത്തുന്ന മാപ്പിള കല ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 13 വയസ്സ് അല്ലെങ്കിൽ ഏഴാം തരം വിജയം. ഉയർന്ന പ്രായപരിധി 25.
അപേക്ഷാ ഫോം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ നിന്ന് നേരിട്ടോ ഓൺലൈനായോ അഫിലിയേറ്റഡ് സെന്ററുകൾ മുഖേനയോ ലഭിക്കും. അപേക്ഷകൾ 30ന് വൈകിട്ട് 5നകം സമർപ്പിക്കണം 9072547326.
ബിടെക് സീറ്റൊഴിവ്
കടയിരുപ്പ് ∙ ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്കും എൻആർഐ സീറ്റുകളിലേക്കും 19,20 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
8281430338.
എൻജിനീയറിങ് സ്പോട് അഡ്മിഷൻ
ആലുവ∙ എടത്തല കെഎംഇഎ എൻജിനീയറിങ് കോളജിൽ ബിടെക്, എംടെക് കോഴ്സുകളിൽ അലോട്മെന്റിനു ശേഷം ഒഴിവു വന്ന സീറ്റുകളിലേക്കു നാളെ സ്പോട് അഡ്മിഷൻ നടത്തും. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
7902929294. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]