
ഇന്ന്
∙ ബാങ്ക് അവധി
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ്
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് പരീക്ഷ കൺട്രോളർ ഓഫിസിലേക്ക് കരാർ വേതന അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയ്ക്കൊപ്പം ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണംകംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക് കംപ്യൂട്ടർ സയൻസ് ബിരുദം എന്നിവയാണു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കു വേണ്ട യോഗ്യത.
ഡേറ്റ എൻട്രി ഓപ്പറേറ്റർ– ബിരുദം / ഡിപ്ലോമ, ഓഫിസ് അറ്റൻഡന്റ് – പ്ലസ്ടു.
പനമ്പിള്ളിനഗർ എച്ച്എസ്എസ്
കൊച്ചി ∙ പനമ്പിള്ളിനഗർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് 9.30ന്.
ചേരാനല്ലൂർ ഗവ. എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 18ന് 11.30ന്. 9947064278.
അസാപ് എൻറോൾഡ് ഏജന്റ് കോഴ്സ് പ്രവേശനം 18 വരെ
കളമശേരി ∙ യുഎസ് ടാക്സേഷൻ രംഗത്ത് മികച്ച തൊഴിൽ നേടാൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി 18 വരെ നീട്ടിയതായി അസാപ് കേരള അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള കളമശേരി കമ്യൂണിറ്റി സ്കിൽ പാർക്കിലാണു പരിശീലനം നൽകുന്നത്. ബികോം, എംകോം, ബിബിഎ (ഫിനാൻസ്), എംബിഎ (ഫിനാൻസ്) ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും കോഴ്സിനു അപേക്ഷിക്കാം. യുഎസ് ഇന്റേണൽ റവന്യു സർവീസ് നടത്തുന്ന സ്പെഷൽ എൻറോൾമെന്റ് പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കുന്ന 4 മാസത്തെ പരിശീലനമാണ് കോഴ്സിലൂടെ ലഭിക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെന്റ് സഹായവും ബാങ്കുകളിൽ നിന്ന് സ്കിൽ ലോൺ സൗകര്യവും ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 10,000 രൂപയുടെ സ്കോളർഷിപ്പും ലഭ്യമാണ്. 88481 79814.
ബിഎസ്സി നഴ്സിങ്, എംഎസ്സി നഴ്സിങ് പ്രവേശനം
കൊച്ചി∙ കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിങ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എൻസികെ അംഗങ്ങളായ 35 കോളജുകളിൽ ബിഎസ്സി നഴ്സിങ്, എംഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകളിൽ ഏകജാലക പ്രവേശനത്തിന് 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
90481 22033.
സുറിയാനി ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം∙ എംജി സർവകലാശാലയുടെ സുറിയാനി റിസർച് സെന്ററായ ബേക്കർ ഹില്ലിലെ സീരിയിൽ 18ന് ആരംഭിക്കുന്ന ഓൺലൈൻ സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. ഒക്ടോബർ 31നു സമാപിക്കും.
എംഎ കോഴ്സിന്റെ യോഗ്യത കോഴ്സായും ഇതു പരിഗണിക്കും. അപേക്ഷ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 18 നു മുൻപ് അയയ്ക്കണം.
94474 09452.
ടീച്ചർ ട്രെയ്നിങ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ കെൽട്രോൺ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20.
9072592416, 9072592412
റീട്ടെയ്ൽ മാനേജ്മെന്റിൽ സൗജന്യ പരിശീലനം
കൊച്ചി∙ ഭിന്നശേഷിയുള്ള യുവാക്കൾക്കു സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ് റീട്ടെയ്ൽ മാനേജ്മെന്റിൽ സൗജന്യ പരിശീലനം. 45 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്കു തൊഴിൽ ലഭിക്കാനുള്ള സഹായവും ലഭിക്കും.
18–35 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കു പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യം.
സെപ്റ്റംബർ 30 മുൻപു റജിസ്റ്റർ ചെയ്യണം. ഫോൺ 7356602396, 7736267378.
വിലാസം: സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, എംഎൻആർഎ – 69, കൊല്ലംമുറി റോഡ്, മാങ്കുഴി, ഇടപ്പള്ളി.
ഗെസ്റ്റ് അധ്യാപക പാനൽ; അപേക്ഷിക്കാം
അരൂർ∙ കേരള സർവകലാശാലയുടെ അരൂരിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അരൂർ റീജനൽ സെന്ററിൽ മാനേജ്മെന്റ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക പാനൽ തയാറാക്കുന്നതിനായി എംബിഎയും യുജിസി യോഗ്യതയുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ 2 സെറ്റ് പകർപ്പുകളുമായി 20ന് മുൻപ് നേരിട്ട് എത്തണം .99478 94251, 95397 06245
സീറ്റ് ഒഴിവ്
പിറവം∙ മണീട് ഗവ.ഐടിഐയിൽ വെൽഡർ, സർവേയർ ട്രേഡുകളിൽ ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം.
79079 33910.
ശുദ്ധജല വിതരണം മുടങ്ങും
അരൂർ∙ ചേർത്തല ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ തൈക്കാട്ടുശേരി പാലത്തിനു സമീപം തകർന്നതിനാൽ 16 മുതൽ 18 വരെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നിവിടങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
കംപ്യൂട്ടർ സെന്റർ
തോപ്പുംപടി∙ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതി പ്രകാരം സെന്റ് ജോൺപാട്ടം ഇമ്മാനുവൽ പള്ളിയോടനുബന്ധിച്ച് കംപ്യൂട്ടർ സെന്റർ നാളെ ആരംഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]