
ഇന്ന്
∙ ബാങ്ക് അവധി.
കാലാവസ്ഥ
∙ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
ജ്വല്ലറി നിർമാണ പരിശീലനം
മൂലമറ്റം∙ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ അറക്കുളം ജയ് ഹിന്ദ് ലൈബ്രറി ഹാളിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്കായി സൗജന്യ ജ്വല്ലറി നിർമാണ പരിശീലനം ആരംഭിക്കുന്നു. 15നും 45നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.
വിജയകരമായി കോഴ്സ് പൂർത്തികരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഓഗസ്റ്റ് 16ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
9567385788, 9388818781.
ജോലി ഒഴിവ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ കംപ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിലെ ഒഴിവിലേക്ക് (ഇ/ബി/ടി) അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണു നിയമനം.
പ്രായപരിധി: 36. പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുറപ്പുഴ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ജനറൽ വർക്ഷോപ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ്സ്മാൻ വെൽഡിങ്, ട്രേഡ്സ്മാൻ ഷീറ്റ്മെറ്റൽ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ട്രേഡ്സ്മാൻ വെൽഡിങ്, ഷീറ്റ്മെറ്റൽ തസ്തികയ്ക്ക് ടിഎച്ച്എസ്എസ്എൽസി/ഐടിഐ/ മെക്കാനിക്കൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. 19ന് 10ന് നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ എന്നിവ സഹിതം കോളജ് പ്രിൻസിപ്പലിന്റെ മുൻപാകെ ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2250-2400
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 240, ചുക്ക്: 260
ഗ്രാമ്പൂ: 800, ജാതിക്ക: 310
ജാതിപത്രി: 1550-2000
കൊക്കോ വില അടിമാലി
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]