ജാർഖണ്ഡിലെ ഇരട്ടക്കൊലപാതക കേസിൽ 45 വർഷത്തോളം നീണ്ട നിയമനടപടികളെ ‘നീതിന്യായ വ്യവസ്ഥയുടെ പരാജയം’ എന്ന് വിമർശിച്ച് സുപ്രീം കോടതി.
കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശേഷം ഇപ്പോൾ ചികിത്സയിൽ കഴിയുന്ന സൈമൺ സോറന്റെ (70) ശിക്ഷ സസ്പെൻഡ് ചെയ്ത കോടതി, ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നീതിന്യായവ്യവസ്ഥയിലെ കടുത്ത വീഴ്ച ചൂണ്ടിക്കാണിച്ചത്.
1981 ഒക്ടോബർ 18ന് നെല്ലുകൊയ്യാൻ പോയ വിഭൂതി മണ്ഡൽ, ബനാർസി മണ്ഡൽ എന്നിവരെ അമ്പും വില്ലും മഴുവും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. 6 പ്രതികളിൽ 2 പേർ കുറ്റം ചുമത്തുന്നതിനു മുൻപും ശിക്ഷിക്കപ്പെട്ട
4 പേരിൽ 3 പേർ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കെയും മരിച്ചു. ദാരുണമായ കുറ്റകൃത്യത്തിന് കൃത്യമായ ശിക്ഷ ലഭിച്ചില്ലെന്നതു വ്യവസ്ഥിതിയുടെ പരാജയമാണ്.
മറുഭാഗത്ത്, പ്രതിക്ക് വിചാരണ കാത്ത് 22 വർഷവും അതിനുശേഷം ഹൈക്കോടതിയിലെ അപ്പീൽ തീർപ്പാകാൻ വീണ്ടും 22 വർഷത്തിലേറെയും കാത്തിരിക്കേണ്ടി വന്നതും വൻ വീഴ്ചയാണെന്നു ബെഞ്ച് നിരീക്ഷിച്ചു. വിചാരണ വേളയിൽ 11 വർഷത്തിനിടെ 5 തവണ കോടതികൾ മാറിയതായും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
സെപ്റ്റംബർ 18ന് കൂടുതൽ വാദം കേൾക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

