തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നു. സൂപ്പർ താരം യഷ് നായകനായി സംവിധായത്രി ഗീതു മോഹൻദാസ് ഒരുക്കുന്ന പുതിയ ചിത്രമായ ടോക്സിക് നാളെ മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. റിലീസിങ് ദിവസത്തെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത വകയിൽ മാത്രം ചിത്രം ഇതുവരെ 40 കോടിയിലധികം രൂപ സ്വന്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ താരം ഇരട്ട
വേഷത്തിലാകും എത്തുന്നത് എന്നും സൂചനകളുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവഹിച്ചിരിക്കുന്നു.
ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു.
ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ നിരയാണ് അണിനിരന്നിട്ടുള്ളത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ.
പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വെങ്കട് കെ.
നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ക്രൈം, അധികാരം, ആഗ്രഹങ്ങൾ എന്നിവ നിറഞ്ഞ വിശാലമായ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.
അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും മനുഷ്യന്റെ വികാരങ്ങളും കോർത്തിണക്കുന്ന ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രം എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

