
എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസ്
കൊച്ചി∙ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2ന്. 0484 2376078.
സ്പോട് അഡ്മിഷൻ
പോത്താനിക്കാട്∙ ഗവ.
കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷ ഡിസിഎ ആൻഡ് എസ്പി കോഴ്സിൽ 20 വരെ സ്പോട് അഡ്മിഷൻ നടത്തും. യോഗ്യത 10–ാം ക്ലാസ്.
പ്രായപരിധിയില്ല. 94950 18639. കോതമംഗലം∙ കറുകടം മൗണ്ട് കാർമൽ കോളജിൽ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബിഎസ്സി ഫാഷൻ ഡിസൈൻ, ബിഎസ്സി സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു കോഴ്സുകളിൽ 25 വരെ സ്പോട് അഡ്മിഷൻ നടത്തും.
99473 83242.
അപേക്ഷ ക്ഷണിച്ചു
കുറുപ്പംപടി ∙ വേങ്ങൂർ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ /കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഏതാനും ഒഴിവുകൾ ഉണ്ട് .
ഇതുവരെയും ഐടിഐ പ്രവേശനത്തിന് അപേക്ഷ നൽകാത്ത എസ്എസ്എൽസിയോ അതിനു മുകളിലോ യോഗ്യതയുള്ളവർക്ക് 13 മുതൽ 18 വരെ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. 0484-2967947
സുവിശേഷയോഗം
കൂത്താട്ടുകുളം∙ കോലഞ്ചേരി കാൽവരി പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 16ന് വൈകിട്ട് 7 മുതൽ 9 വരെ കൂത്താട്ടുകുളം ടൗൺ ഹാളിൽ സുവിശേഷയോഗം നടത്തും.
വി.സി. മാത്യൂസ് നേതൃത്വം നൽകും.
94470 00736.
‘തിങ്ക് 2025’ റജിസ്ട്രേഷൻ
കൊച്ചി∙ നാവികസേന വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് ‘തിങ്ക് 2025’ റജിസ്ട്രേഷൻ തുടങ്ങി. ഏഴിമല നേവൽ അക്കാദമിയിൽ നവംബർ 13, 14 തീയതികളിലാണു മത്സരം.
9–12 ക്ലാസുകളിൽ പഠിക്കുന്നവർക്കു പങ്കെടുക്കാം. റജിസ്ട്രേഷൻ 31 വരെ.
വെബ്സൈറ്റ്: www.indiannavythinq.in
മരട് ഗവ. ഐടിഐ പ്രവേശനം
മരട് ∙ ഗവ.
ഐടിഐയിൽ പട്ടിക വർഗ വിഭാഗത്തിൽ വെൽഡർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം തുടരുന്നു. ഓഫ് ലൈൻ അപേക്ഷകൾ ഇന്നു മുതൽ 19 വരെ സ്വീകരിക്കും: 0484 2700142.
മഹാരാജാസിൽസീറ്റ് ഒഴിവ്
കൊച്ചി∙ മഹാരാജാസ് കോളജിൽ ഒന്നാം വർഷ ബിരുദം, പിജി പ്രോഗ്രാമുകളിൽ വിവിധ വിഭാഗം സീറ്റ് ഒഴിവുകളിൽ (സ്പെഷൽ അലോട്മെന്റ്) അപേക്ഷ ക്ഷണിച്ചു.
18 ന് ഉച്ചയ്ക്ക് 12നു മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് അപേക്ഷ നൽകണം. വിവരങ്ങൾക്ക്: maharajas.kreap.co.in
ആർട്ടിസ്റ്റ് നമ്പൂതിരി രേഖാചിത്ര പുരസ്കാരം:അപേക്ഷിക്ാം
കൊച്ചി∙ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ’ ദേശീയ രേഖാചിത്ര പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു.
31 വരെ സമർപ്പിക്കാം. ‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ’ ട്രസ്റ്റാണ് ഒരുലക്ഷം രൂപയുടെ പുരസ്കാരം നൽകുന്നത്. നമ്പൂതിരിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 14 നു തിരുവനന്തപുരത്ത് പുരസ്കാരം സമ്മാനിക്കുമെന്നു മാനേജിങ് ട്രസ്റ്റി ബാബു ജോസഫ് അറിയിച്ചു.
ആർട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകൽപന ചെയ്ത ശിൽപവും ജേതാവിനു ലഭിക്കും.ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണത്തിനാണു പുരസ്കാരം. ആർട്ടിസ്റ്റിനു നേരിട്ടോ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നാമനിർദേശം സമർപ്പിക്കാം.
ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുന്ന ഒരു പേജ് വിവരണവും പരിഗണിക്കേണ്ട ചിത്രീകരണത്തിന്റെ അച്ചടിച്ച 5 പകർപ്പുകളും സമർപ്പിക്കണം.
[email protected]
ആയുർവേദ ക്യാംപ് നാളെ
പറവൂർ ∙ നന്തികുളങ്ങര കലാസാഹിത്യ വേദി ആൻഡ് കെ.എം.സലിം മാസ്റ്റർ സ്മാരക വായനശാലയും ഏരിയ ലെൻസ്ഫെഡും ചേർന്നു നാളെ 9ന് സാഹിത്യവേദി ഹാളിൽ നടത്തുന്ന ഏകദിന ആയുർവേദ ക്യാംപ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ ഇന്നു പേര് റജിസ്റ്റർ ചെയ്യണം.
99618 71614.
ബിബിഎ, ബിസിഎസീറ്റൊഴിവ്
ആലുവ∙ യുസി കോളജിൽ ബിബിഎ, ബിസിഎ കോഴ്സുകളിൽ എസ്ടി വിഭാഗം സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 14നു 11.30നു മുൻപ് എത്തണം.
8089603360. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]