സ്വന്തം ലേഖകൻ ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്സേഷന് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു.
ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്സന് ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്.
ടൈബ്രേക്കറിലേക്ക് തന്നെ നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം.
The post ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍; എതിരാളി മാഗ്നസ് കാള്സന് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

