ഉത്തരാഖണ്ഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന്ജോഷിമഠ്-മാർവാരി പാതയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാതയും അനുബന്ധ റോഡും മണ്ണിടിച്ചിലിൽ ഒലിച്ചുപോയതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
റോഡിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അധികൃതർ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞൊഴുകി ഉണ്ടായ വലിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയസാധ്യത മുൻനിർത്തി ഈ സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടാവസ്ഥയിലുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 160 പേർക്കാണ് ജീവഹാനിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

